18 June, 2026 05:43:35 PM
യോഗ ദിന പരിപാടികള്‍ക്ക് മരങ്ങാട്ടുപിള്ളിയില്‍ തുടക്കം

മരങ്ങാട്ടുപിള്ളി: അന്തര്‍ദ്ദേശീയ യോഗ ദിനം ജൂണ്‍ 21-ന് ആചരിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന യോഗ പ്രചാരണ പരിപാടികള്‍ക്ക് മരങ്ങാട്ടുപിള്ളിയില്‍ തുടക്കമായി. `YOGA FOR HAPPY AGEING'' എന്ന ഈ വര്‍ഷത്തെ യോഗ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം സജീവമായി തുടരുകയാണ്. മരങ്ങാട്ടുപിള്ളി ഗവ.ആയുര്‍വേദ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടിയുടെ നേതൃത്വത്തില്‍, യോഗ ഇന്‍സ്ട്രക്ടര്‍ അജിത് ആനന്ദന്‍റെ ശിക്ഷണത്തില്‍ പഞ്ചായത്തിലെ ആദ്യ പരിപാടി കുറിച്ചിത്താനം ജെെവ വെെവിദ്ധ്യ ഉദ്യാനമായ `കാനനക്ഷേത്ര' ത്തിലെ മെഡിറ്റേഷന്‍ പാര്‍ക്കില്‍ നടന്നു. തന്‍റെ നാലുകെട്ടിനോടനുബന്ധിച്ച് സ്വന്തമായി `കാനനക്ഷേത്രം' നിര്‍മ്മിച്ചു സംരക്ഷിച്ചു വരുന്ന അനിയന്‍ തലയാറ്റുംപിള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഓരോ ദിവസവും വിവിധ പരിശീലന കേന്ദ്രങ്ങളില്‍ തുടര്‍ന്നുവരുന്ന യോഗ പരിശീലനത്തോടൊപ്പം പ്രത്യേക പരിപാടികളും യോഗ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ജൂണ്‍ 22-ന് മരങ്ങാട്ടുപിള്ളി ഗവ.ആയുര്‍വേദ ഡിസ്പന്‍സറിയില്‍ വിപുലമായ രീതിയിൽ യോഗദിനാചരണം നടക്കും.






