17 August, 2026 07:49:48 PM


കുറവിലങ്ങാട് വിസ്മയ ഹരിതോത്സവം പൊതുസമ്മേളനത്തോടെ സമാപിച്ചു



കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച വിസ്‌മയ ഹരിതോത്സവം - കർഷകദിനം - പൊതുസമ്മേളനത്തോടെ സമാപിച്ചു . കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തം പ്രസിഡൻ്റ് സിബി മാണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് ഉദ്ഘടനം നിർവഹിച്ച് കർഷകരെ ആദരിച്ചു.  കർഷക കുടുംബങ്ങളെ ജില്ലാ പഞ്ചായത്ത് മെംബർ ജോസ് മോൻ മുണ്ടയ്ക്കൻ ആദരിക്കുകയും, ആശംസ അറിയിക്കുകയും ചെയ്തു. ആത്മ പ്രോജക്ട് ഡയക്ടർ കോട്ടയം നിഷ മേരി സിറിയക് അമുഖ സന്ദേശവും ബ്ളോക്ക് പ്രസിഡൻ്റ് ബിന്ദു സുരേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി.

ആശംസകൾ അറിയിച്ച് ബ്ളോക്ക് പഞ്ചായത്ത് അംഗങളായ മിനി മത്തായി , ബൽജി ഇമ്മാനുവേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിജി തോമസ് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യൻ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാലിനി മോഹനൻ പഞ്ചായ അംഗങ്ങളായ ലിൻസി സെബാസ്റ്റ്യൻ, ജോർജ് ചെന്നേലി , അഡ്വ കെ കെ ശശികുമാർ , ലതിക സാജു , ജോസി അലക്സ്, മെറിൻ തോമസ് , രശ്‌മി പോൾ, ജമിനി ജോണി , സിന്ധു രവീന്ദ്രൻ , സോണിയ സെബാസ്റ്റ്യൻ, പഞ്ചായത്ത് സെക്രട്ടറി പ്രസന്ന എസ് ടി , രാഷ്ട്രീയ പാർട്ടി പ്രിതിനിധികളായ അജോ അറയ്ക്കൽ , സദാനന്ദ ശങ്കർ , സനോജ് മിറ്റത്താനി , പി എം പവിത്രൻ എന്നിവർ സംസാരിച്ചു .

യോഗത്തിന് കൃഷി ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലായി 31 കർഷകരെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ 27 പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാപ്പുജി കൃഷിക്കൂട്ടം സമ്മാനിച്ച പായസ സൽക്കാരത്തോടെയും,  HANDS OF KURAVILANGAD UK സമ്മാനിച്ച കൃഷി ദക്ഷിണ (5kg കുത്തരി) പങ്കെടുത്ത ഏവരും ഏറ്റുവാങ്ങുകയും ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956