15 September, 2026 04:18:17 PM


ചേർപ്പുങ്കലിൽ സ്കൂൾ കലോത്സവ അനൗൺസ്മെന്‍റിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു



പാലാ: സ്‌കൂളിൽ വച്ച് കുഴഞ്ഞുവീണ് അധ്യാപകൻ മരിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. സ്‌കൂളിൽ കലോത്സവ പരിപാടികൾ നടന്നു വരുന്നതിനിടെ അനൗൺസ്‌മെന്റ് നടത്തിക്കൊണ്ടിരിക്കെ മജോയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മറ്റ് അധ്യാപകരും ജീവനക്കാരും ചേർന്ന് ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K