17 October, 2026 12:05:31 PM


ഡോർ അടച്ചില്ല; ഈരാറ്റുപേട്ടയില്‍ ബസിൽ നിന്ന്‌ തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു



ഈരാറ്റുപേട്ട : കൊണ്ടൂർ തിടനാട് റോഡിൽ ഓടുന്ന ബസിൽ നിന്ന്‌ തെറിച്ചുവീണ് ബസ് യാത്രികൻ മരിച്ചു. ഈരാറ്റുപേട്ട തെക്കേക്കര, പ്ലാതോട്ടത്തിൽ താജുദ്ദീൻ (താജു- 54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്‌ അഞ്ചുമണിയോടെയാണ് അപകടം. കൊണ്ടൂർ റോഡിൽ ചിറ്റാറ്റിൻകര സ്‌റ്റോപ്പിൽ നിന്നും ബസിൽ കയറിയ ഇയാൾ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴയിലാണ് താജുദീൻ്റെ കുടുംബം താമസിക്കുന്നത്. മുൻപ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാര നായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K