21 September, 2026 07:44:11 PM


പാലായിൽ ഇറച്ചി കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം



പാലാ: പാലാ-തൊടുപുഴ റോഡിൽ പയപ്പാർ വളവിൽ ഇറച്ചിക്കോഴികളുമായി വന്ന ലോറി മറിഞ്ഞ് അപകടം. സ്ഥിരം അപകടമേഖലയായ പയപ്പാർ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.​അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി മറിഞ്ഞതിനെ തുടർന്ന് കോഴികളെ നിറച്ചിരുന്ന ഇരുമ്പ് കൂടുകൾ റോഡിലേക്ക് ചിതറിവീണു. സംഭവത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929