07 August, 2026 10:32:08 AM


മണര്‍കാട് ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; സഹോദരന് പരിക്ക്



കോട്ടയം: മണര്‍കാടില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മണര്‍കാട് പള്ളിക്ക് സമീപം അപകടമുണ്ടായത്. അയര്‍ക്കുന്നത്ത് നിന്ന് മണര്‍കാട് കവലയിലേക്ക് വരുന്നതിനിടെ സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പതിക്കുകയായിരുന്നു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K