29 July, 2026 10:51:27 AM
കോട്ടയത്ത് നവജാത ശിശു വില്‍പന; ഇടനിലക്കാരി അറസ്റ്റില്‍

കോട്ടയം: തീക്കോയിലെ നവജാത ശിശുക്കളുടെ കച്ചവടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടനിലക്കാരിയായ കൊല്ലം സ്വദേശിനി അനീനയാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശി രാജയുടെയും വാഗമൺ സ്വദേശി അർജുന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലവിൽ രാജയും അർജുനും റിമാൻഡിൽ ആണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കേസിലെ വലിയ കണ്ണികളിലേക്ക് അന്വേഷണം എത്താൻ കഴിയൂ. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതര സംസ്ഥാനത്തിൽ നിന്നുള്ള ഗർഭിണികളായ സ്ത്രീകളെ കേരളത്തിൽ എത്തിച്ച് പ്രസവം കഴിഞ്ഞതിനുശേഷം കുട്ടികളെ മറച്ചു വിൽക്കുന്നതാണ് തട്ടിപ്പിന്റെ രീതി.






