13 June, 2026 08:06:17 PM


പെൻഷനേഴ്‌സ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കണം - തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: ദീർഘകാലം സർവീസിൽ ഇരുന്ന ശേഷം പെൻഷൻ പറ്റിയവരുടെ പ്രശ്നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വയോജനവകുപ്പ് രൂപീകരിക്കുവാനുള്ള സർക്കാരിന്റെ തീരുമാനം ശ്ലാഘനീയം ആണെന്നും രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവകുപ്പ് പെൻഷനേഴ്സ് ഫോറം സംഘടിപ്പിച്ച അഞ്ചാമത് സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെൻഷനേഴ്സ് ഫോറം കൺവീനർ ബി രാജീവ് അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ബുക്ക് കഫെ  എഴുത്തകം പുരസ്കാരം  ജേതാവ് പി പി ശാന്തകുമാരിയെ നാട്ടകം സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ അഡീഷണൽ ഡിപിഐ വി കെ സരളമ്മ, കുറിച്ചി സദൻ, എസ് കൃഷ്ണൻകുട്ടി നായർ, അമ്മിണി എസ് നായർ എന്നിവർ പ്രസംഗിച്ചു. പി എൻ വിജയന്റെ അധ്യക്ഷതയിൽ 'പെൻഷനേഴ്സും  വയോജന വകുപ്പും' എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം  റിട്ടയേഡ് അക്കൗണ്ട്സ് ഓഫീസർ പി വി മാത്യു ഉദ്ഘാടനം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942