02 June, 2026 09:34:33 PM


ചിങ്ങവനത്ത് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു



കോട്ടയം: മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി. കോട്ടയം ചിങ്ങവനത്ത് തിങ്കളാഴ്ച ആയിരുന്നു സംഭവം. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. മദ്യപിച്ച് കാറിൽ എത്തിയ യുവതി ആദ്യം സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു. അപകടത്തിന് പിന്നാലെ പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു. ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് യുവതിക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948