21 May, 2026 10:58:12 AM


കോട്ടയം ബിസിഎം കോളേജിന് ഓട്ടോണമസ് പദവി



കോട്ടയം: കോട്ടയം ബിസിഎം കോളേജിന്  ഓട്ടോണമസ് പദവി. കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാർന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്ത്തനങ്ങൾ, സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങൾ, കലാ-കായിക രംഗത്തെ മികവ്, പൊതുസമൂഹത്തിന് നല്കുന്ന സേവനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യുജിസി ഓട്ടോണമസ് പദവി നല്കിയത്. 

കോട്ടയം അതിരൂപത മാനേജ്മെന്റിന് കീഴിൽ 1955 ൽ സ്ഥാപിതമായ ബിസിഎം കോളജ് ആയിരക്കണക്കിന് പ്രഗത്ഭരായ വിദ്യാർഥിനികളെയാണ് വാർത്തെടുത്തിട്ടുള്ളത്. നാക്ക് അക്രിഡറ്റേഷനിൽ എ+ ഗ്രേഡ് കരസ്ഥമാക്കിയ ബിസിഎമ്മിന് കിർഫ് റാങ്കിംഗിൻ വനിതാ കോളജുകളിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും എംജി യൂണിവേഴ്സിറ്റിയിൻ രണ്ടാം സ്ഥാനവുമാണുള്ളത്. കോളജിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ, ഡിജിറ്റൽ ലൈബ്രറി, വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ക്ലബ്ബുകൾ, വിവിധ എക്സ്റ്റന്ഷൻ പ്രവർത്തനങ്ങള് തുടങ്ങിയവ ഉയർന്ന റേറ്റിംഗിന് സഹായിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919