20 May, 2026 04:22:15 PM


പാലായില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം



പാലാ: മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ആണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K