11 May, 2026 06:07:37 PM


പാലാ മുത്തോലിയിൽ കണ്ടെയ്‌നർ ലോറി അപകടം: ഒഴിവായത് വന്‍ദുരന്തം



പാലാ: മുത്തോലിയിൽ കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് അപകടം. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. റോഡരികിലെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ലോറി പാഞ്ഞുകയറിയെങ്കിലും ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പാലാ ഭാഗത്ത് നിന്നും വന്ന ലോറി റോഡിലെ ഡിവൈഡറിന് മുകളിലൂടെ മുന്നോട്ട് പോയി വെയിറ്റിംഗ് ഷെഡ് തകർത്ത് വലതുവശത്തെ വാഹനഷോറൂമിലേയ്ക്ക് കയറിയാണ് നിന്നത്. ഇതിനിടെയിൽ റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറിലും ഷോറൂമിലേയ്ക്ക് വാഹനങ്ങളുമായി വന്ന ലോറിയിലും ഇടിച്ചു. 


അപകടത്തിൽപെട്ട ലോറിയുടെ മുകളിലിരുന്ന കണ്ടെയ്‌നർ ഇളകിമാറിയ നിലയിലാണ്. ലോറിയുടെ കണ്ടെയ്‌നർ ഇളകി മാറിയ നിലയിലാണ് ഏറെ തിരക്കുള്ള റോഡിൽ വൻ അപകടമാണ് ഒഴിവായത്. നിരവധി ആളുകൾ മുത്തോലി കവലയിലെ ഈ ബസ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നതാണ്. ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച് 50 മീറ്ററോളം മുന്നോട്ട് പോയാണ് വെയിറ്റിംഗ് ഷെഡ് തകർത്തത്. വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു. എതിർദിശയിൽ നിന്നും വാഹനങ്ങൾ വരാതിരുന്നത് മൂലവും വൻ അപകടം ഒഴിവായി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K