20 November, 2026 08:51:21 PM


പ്രവിത്താനത്ത് ഓടിക്കൊണ്ടിരുന്ന ഓൾട്ടോ കാറിന് തീപിടിച്ചു



പാലാ : പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്ത് ഓടിക്കൊണ്ടിരുന്ന ഓൾട്ടോ കാറിന് തീപിടിച്ചു.കടനാട് സ്വദേശി എം ആർ ശശിയുടെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിനാണ് തീപിടിച്ചത്. പ്രവിത്താനം ടൗണിന് 100 മീറ്റർ മാറിയായിരുന്നു സംഭവം. ഒരു കിലോമീറ്റർ മാത്രം ഓടിവന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടു വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ കടയിൽ നിന്നും വെള്ളം ഒഴിച്ച് തീ കെടുത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് പാലാ ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഫയർഫോഴ്സ് എത്തുന്നതിനു മുൻപേ നാട്ടുകാർ തീ കെടുത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലെ ഓയിൽ ലെവലും മറ്റും കൃത്യമായിരുന്നെന്നും ഷോട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913