06 May, 2026 07:49:28 PM
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

ഗാന്ധിനഗർ: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്.എച്ച് മൗണ്ട് ഭാഗത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുര ജില്ലയിൽ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ വാമനപുരം കരയിൽ നെല്ലനാട്, കൊച്ചുകുന്നേൽ പുത്തൻ വീട്ടിൽ താമസിക്കുന്ന തങ്കയ്യ നാടാർ മകൻ പ്രസാദ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO എം.കെ. രാജേഷിന്റെ നേതൃത്വത്തിൽ SI ശരത് ചന്ദ്രൻ, ബിജു, ASI ദിലീപ് വർമ്മ, CPO ലിബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പതിമൂന്നോളം മോഷണക്കേസുകൾ നിലവിലുണ്ട് . അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനിടെയാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്തു.





