04 May, 2026 02:12:49 PM
പാലായിൽ മാണി സി കാപ്പൻ; ജോസ് കെ മാണി തോറ്റത് 2172 വോട്ടിന്

പാലാ: പാലായിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മാണി സി കാപ്പൻ ജയിച്ചു. കാപ്പന് ഇത് മൂന്നാമൂഴം. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കേരളാ കോണ്‍ഗ്രസ് (എം) ലീഡര്‍ ജോസ് കെ മാണിയെ ആണ് ഇക്കുറിയും മാണി സി കാപ്പന്‍ തോല്‍പ്പിച്ചത്. 2172 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആണ് ജോസ് കെ മാണിയെ തോൽപ്പിച്ചത്. വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുവരെയുള്ള റൌണ്ടുകള്‍ എണ്ണിതീര്‍ന്നപ്പോഴുള്ള വോട്ടുനില ചുവടെ.
മാണി സി. കാപ്പൻ (സ്വതന്ത്രൻ) – 41,081 (ലീഡ്: 2,674)
ജോസ് കെ. മണി (കേരള കോൺഗ്രസ് (എം)) – 38,407
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) – 28,382
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) – 433
സി. ജി. ബാബു (സ്വതന്ത്രൻ) – 255
സന്തോഷ് പുലിക്കൽ (സ്വതന്ത്രൻ) – 229
സന്തോഷ് നാടോപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) – 192
NOTA – 463






