04 May, 2026 01:37:46 PM


കോട്ടയം ജില്ലയില്‍ ആദ്യജയം ചാണ്ടി ഉമ്മന്; ഭൂരിപക്ഷം 52907 വോട്ട്




കോട്ടയം: ജില്ലയില്‍ ആദ്യജയം യുഡിഎഫിലെ അഡ്വ. ചാണ്ടി ഉമ്മന്. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പതിനഞ്ചില്‍ 15 റൌണ്ടും എണ്ണിതീര്‍ന്നപ്പോള്‍ 52907 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ കെ.എം.രാധാകൃഷ്ണനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്. അഡ്വ. ചാണ്ടി ഉമ്മന് – 84,031 ഉം കെ. എം. രാധാകൃഷ്ണന്  31,124 ഉം വോട്ടുകള്‍ ലഭിച്ചു.


ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഒരു റൌണ്ട് കൂടി എണ്ണാന്‍ ബാക്കിനില്‍ക്കെ കേരള കോൺഗ്രസ് സ്ഥാനാര്‍ഥി വിനു ജോബ് കുഴിമണ്ണിൽ 7,719 വോട്ടിന് കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ഥി അഡ്വ. ജോബ് മൈക്കിളിനേക്കാള്‍ മുന്നിലാണ്.  വോട്ട് നില ചുവടെ.


പുതുപ്പള്ളി

റൗണ്ട്: 15/15

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 84,031 ( ലീഡ്: 52,907)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – 31,124

രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 11,544

പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 663

സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 122

റിജോമോൻ മാത്യു (സ്വതന്ത്രൻ) – 83

NOTA – 613


ചങ്ങനാശ്ശേരി

റൗണ്ട്: 14/15

വിനു ജോബ് കുഴിമണ്ണിൽ (കേരള കോൺഗ്രസ്) – 53,023 (ലീഡ്: 7,719)

അഡ്വ. ജോബ് മൈക്കിള്‍ (കേരള കോൺഗ്രസ് (എം)) – 45,304

ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) – 14,080

ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി) – 839

അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – 450

അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 329

പ്രൊഫ്. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി) – 246

ഡോ. കല്ക്കി പി (സ്വതന്ത്രൻ) – 63

NOTA – 511



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936