02 May, 2026 05:27:19 PM
ഡോ ജയിംസ് മുല്ലശേരിക്കും അഡ്വ ഫാ എമിൽ പുള്ളിക്കാട്ടിലിനും യാത്രയയപ്പ്

കോട്ടയം : മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും തിരുവല്ല ക്രൈസ്റ്റ് പബ്ലിക് സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഡോ. ഫാ. ജയിംസ് മുല്ലശേരിക്കും ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ സ്ഥാനത്തു നിന്നും കൊച്ചി ചാവറ കൾച്ചറൽ സെന്ററിലേക്ക് സ്ഥലം മാറി പോകുന്ന അഡ്വ. ഫാ. എമിൽ പുള്ളിക്കാട്ടിലിനും കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകും. ദർശന കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ മെയ് 3 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ഫ്രാൻസിസ് ജോർജ് എം പി, എം എൽ എ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, ജോബ് മൈക്കിൾ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ മൈക്കിൾ വെട്ടിക്കാട്ട്, ഫാ ഡോ ബിനു കുന്നത്ത്, ദർശന അക്കാദമി ഡയറക്ടർ ഫാ ഫിജി നടുവിലേത്തറയിൽ, ഡി മീഡിയ ഡയറക്ടർ ഫാ ജസ്റ്റിൻ കാളിയാനിയിൽ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
മുൻ എം പി മാരായ തോമസ് ചാഴികാടൻ, സുരേഷ് കുറുപ്പ്, മുൻ എം എൽ എ മാരായ കെ സി ജോസഫ്, സ്റ്റീഫൻ ജോർജ്, എം ജി യൂണിവേഴ്സിറ്റി മുൻ വി സി ഡോ സാബു തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ ചെയർപേഴ്സൺ എം പി സന്തോഷ് കുമാർ, അഡ്വ ഫ്രാൻസിസ് തോമസ്, കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, ബിജെപി പ്രസിഡന്റ് ലിജിൻ ലാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതിക സുഭാഷ്, നടൻ പ്രേം പ്രകാശ്, ഫിലിം ഡയറക്ടർ ജോഷി മാത്യു, അഡ്വ പി ബി ബിനു, അർബൻ ബാങ്ക് മുൻ ചെയർമാൻ അഡ്വ കെ അനിൽകുമാർ, നവജീവൻ ട്രസ്റ്റ് പി യു തോമസ്, തേക്കിൻകാട് ജോസഫ്, ഫിലിം പ്രൊഡ്യൂസർ ജോയ് തോമസ് എന്നിവർ ആശംസകള്‍ നേരും. ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും.
പോൾ മണലിൽ, ചലച്ചിത്ര താരം ഹരിലാൽ, ജോജോ വി എബ്രഹാം, പി കെ ആനന്ദക്കുട്ടൻ, അജി കെ ജോസ്, എ പി തോമസ്, ജെ ജോസഫ്, ബിനോയ് വേളൂർ, കോട്ടയം ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു, മനോജ് മാത്യു എന്നിവർ പങ്കെടുക്കും. റവ ഡോ ജയിംസ് മുല്ലശേരി, അഡ്വ ഫാ എമിൽ പുള്ളിക്കാട്ടിൽ എന്നിവർ മറുപടി പ്രസംഗം നടത്തും.





