28 April, 2026 01:34:40 PM


രാംനഗരയില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു



ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയില്‍ വാഹനാപകടം. വയനാട്, കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. 37കാരനായ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദശി സുബില്‍ പി ടി, 36കാരനായ വയനാട് സ്വദേശി അജിത്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ ബെംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931