11 November, 2026 09:26:35 AM


അസമിൽ കൊൽക്കത്ത–സായിരംഗ് എക്സ്പ്രസ് പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്



ഗുവാഹത്തി: അസമില്‍ ട്രെയിന്‍ പാളം തെറ്റി. കൊല്‍ക്കത്ത-സായിരംഗ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. കാംരൂപ് ജില്ലയിലെ ദിഗാരു റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ 6.54 ഓടെയായിരുന്നു അപകടം. ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ സി.പി.ആര്‍.ഒ (CPRO) കപിഞ്ജല്‍ കിഷോര്‍ ശര്‍മ്മ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മറ്റൊരു ട്രെയിനിന് കടന്നുപോകാന്‍ വഴിയൊരുക്കുന്നതിനിടെ, ലോക്കോ പൈലറ്റിന് നിയന്ത്രണം നഷ്ടമായി എന്‍ജിനും കോച്ചുകളും പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ മറ്റൊരു ട്രെയിന്‍ മാര്‍ഗ്ഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307