07 October, 2026 07:07:37 PM


ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണു; നിരവധി പേർ കുടുങ്ങി കിടക്കുന്നു



ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു. ബുധനാഴ്ച വൈകുന്നേരം 3.30-നായിരുന്നു സംഭവം. അപകടത്തിൽ നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആംബുലൻസുകൾക്കും രക്ഷാപ്രവർത്തന വാഹനങ്ങൾക്കും വേഗത്തിൽ കടന്നുപോകാൻ വഴി നൽകുന്നതിനായി പൊതുജനങ്ങൾ ഈ പ്രദേശം ഒഴിയണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ആവശ്യപ്പെട്ട..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922