06 November, 2026 11:18:08 AM


പതിനാലുകാരന്‍ കാറോടിച്ച് 3 പേരെ കൊന്ന കേസിൽ അച്ഛൻ വിചാരണ നേരിടണം- കർണാടക ഹൈക്കോടതി



ബംഗളൂരു: കാറോടിച്ച് മൂന്നുപേരെ കൊന്ന 14 കാരന്റെ പിതാവ് വിചാരണ നേരിടണമെന്ന് കർണാടക ഹൈക്കോടതി. റോഡ് കളിസ്ഥലമല്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ കാർ ഒരു കളിക്കോപ്പായി മാറാൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2020 ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൈസൂരു സ്വദേശിക്കെതിരെയുള്ള നരഹത്യാ കുറ്റ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. കേസിൽ കുട്ടിയുടെ അച്ഛൻ രണ്ടാം പ്രതിയാണ്. തന്റെ സമ്മതമില്ലാതെയാണു മകൻ കാറോടിച്ചതെന്ന് വാദിച്ചെങ്കിലും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കാൻ പാടില്ലെന്ന നിയമം അനുസരിച്ച് മാതാപിതാക്കൾക്കു ക്രിമിനൽ നടപടിയിൽ  നിന്ന് ഒഴിയാൻപറ്റില്ലെന്ന് കോടതി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K