20 November, 2026 12:39:38 PM


കാവേരി നദീജല തർക്കം: തമിഴ്നാടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി



ന്യൂഡൽഹി: കാവേരി നദിയിൽ നിന്ന് 11 ടിഎംസി അധിക ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച രണ്ട് അപേക്ഷകൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രസ്താവിക്കുന്നതിന് മുൻപ്, തമിഴ്‌നാട് ഇന്ന് മൂന്നാമതൊരു അപേക്ഷ കൂടി ഫയൽ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഥ്, അതും തള്ളിക്കളയുമെന്ന് വാക്കാൽ വ്യക്തമാക്കി. ഒക്ടോബർ 6 വരെ അന്തർസംസ്ഥാന അതിർത്തിയിലെ അളവുകേന്ദ്രമായ ബിലിഗുണ്ടുലുവിൽ തങ്ങൾക്ക് ലഭിക്കേണ്ട ജലവിഹിതത്തിൽ 11.719 ടിഎംസിയുടെ കുറവുണ്ടെന്നും, ആവശ്യത്തിന് ജലശേഖരം ഉണ്ടായിട്ടും കർണാടക വെള്ളം തടഞ്ഞുവെക്കുകയാണെന്നും തമിഴ്‌നാട് വാദിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931