16 October, 2026 09:45:44 AM


മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികളടക്കം 4 പേർ മരിച്ചു



മൈസുരു: മൈസുരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപപ്രദേശങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ബസ് ക്ലീനർ മലയാളിയായ സുഹൈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.  

കര്‍ണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം.ബെംഗളുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കാവേരി എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പെട്ടത്. അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് വിവരം.  പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939