01 November, 2016 11:12:31 PM
ഗവ.ആയുര്‍വേദ കോളേജില്‍ അലോപ്പതി ഡോക്ടര്‍ ഒഴിവ്
തിരുവനന്തപുരം : ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് അലോപ്പതി ഡോക്ടറെ (യോഗ്യത: എം.ഡി (ജനറല്‍ മെഡിസിന്‍/എം.ബി.ബി.എസ് രണ്ട് വരഷത്തെ പരിചയം) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നാളെ (നവംബര്‍ മൂന്ന്) ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് -ഇന്‍- ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും ഓരോ പകര്‍പ്പും സഹിതം എത്തണം.