19 March, 2026 09:13:13 PM
കോട്ടയത്ത് കളക്ടറേറ്റ് വളപ്പില്‍ സ്വീപ് ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം ചെയ്തു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പും വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയവും ചേര്‍ന്ന് തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ കളക്ടറേറ്റ് വളപ്പില്‍ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അനാച്ഛാദനം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എച്ച്.എന്‍ ഗോപാല കൃഷ്ണയും സന്നിഹിതനായിരുന്നു. വോട്ടവകാശം സൂചിപ്പിക്കുന്ന വിരല്‍, പങ്കാളിത്ത ജനാധിപത്യത്തിന്റെ പ്രതികമായ ആള്‍ വലയം എന്നിവ ചേര്‍ന്ന ഇന്‍സ്റ്റേലേഷന്‍ ജവഹര്‍ നവോദയ സ്‌കൂളിലെ കലാ അധ്യാപകനായ കെ.വി. രാജേഷാണ് തയ്യാറാക്കിയത്. അഞ്ച് അടി ഉയരമുള്ള ഇന്‍സ്റ്റലേഷന്‍ മൂന്നര അടി ഉയരമുള്ള പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. സിമന്റില്‍ തീര്‍ത്ത രൂപം തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനിര്‍ത്തുന്ന രീതിയില്‍ സ്ഥിരമായാണ് സ്ഥാപിച്ചിരിക്കുന്നത്. അനാശ്ചാദനച്ചടങ്ങില്‍ ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ ജോളി വിന്‍സന്റ് വൈസ് പ്രിന്‍സിപ്പല്‍ എ.ടി.ശശി, സ്വീപ് നോഡല്‍ ഓഫീസര്‍ പി.എ അമാനത്ത് എന്നിവര്‍ പങ്കെടുത്തു.





