19 March, 2026 09:09:36 PM
നിയമസഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് തയ്യാറെടുപ്പുകള്‍ നിരീക്ഷകര്‍ വിലയിരുത്തി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയില്‍ നടക്കുന്ന തയ്യാറെടുപ്പുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ വിലയിരുത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നിരീക്ഷകരുടെയും നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ചു. സുഗമവും വിജയകരവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ല സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമിദ് അവതരിപ്പിച്ചു.
ജില്ലാ ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ നിരീക്ഷകര്‍ക്ക് കൈമാറി. പൊതു നീരീക്ഷകരായ രഞ്ജിത്ത് കുമാര്‍ സിന്‍ഹ, എസ്. ജയന്തി, എച്ച്.എന്‍. ഗോപാലകൃഷ്ണ, ചെലവ് നിരീക്ഷകരായ പരമവതാര്‍ സിംഗ് ഗില്‍, ഹിതിഷ റുഹേല, ഗുന്‍ജന്‍ന്‍ ഭാരതി മിശ്ര, പോലീസ് നിരീക്ഷകന്‍ ഷാനവാസ് കാസിം, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, എ.ഡി.എം ലിറ്റി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.





