13 March, 2026 06:42:33 PM
യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടിനെതിരെ പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ട് സുനില്‍കുമാറിനെതിരെ പീഡന പരാതി. 2023-ല്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മുന്‍ സൂപ്രണ്ടും മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനില്‍ കുമാറിനെതിരെയാണ് പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.
നിലവില്‍ ലീവിലുള്ള ഡോ. സുനില്‍ കുമാറിനെ മെഡിക്കല്‍ കോളജ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനില്‍ കുമാറിന്റെ കൈയില്‍നിന്നും യുവതി പലപ്പോഴായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ഇയാള്‍ ആരോപിക്കുന്നു.





