11 March, 2026 09:28:18 AM


പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു; പ്രതിയ്ക്ക് 4 വർഷം കഠിന തടവും പിഴയും



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച പ്രതിക്ക് 4 വർഷം കഠിനതടവും 20000-രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അകലക്കുന്നം മറ്റക്കരകരയിൽ പാദുവ പള്ളി ഭാഗത്തു എരുവത്താനത്തു വീട്ടിൽ രതീഷ് രാമൻകുട്ടി (23) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ്
റോഷൻ തോമസ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാൽ 15000 രൂപ അതിജീവിതക്കു നൽകുന്നതിനും, ഉത്തരവായിട്ടുണ്ട്. ഭാരതിയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും, ജെ ജെ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പാലാ പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന ബേബി ജോൺ ആണ്പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16സാക്ഷികളെ വിസ്തരിക്കുകയും 17 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915