09 March, 2026 04:57:12 PM


ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി വിൽക്കും; കോഴിക്കോട് 2 വിദ്യാർഥികൾ‌ പിടിയിൽ



കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് പിടികൂടി. നഗര പരിധിയില്‍ ബൈക്ക് മോഷണം സ്ഥിരമായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പിടിയിലായത്. ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് മോഷണം പോയത്. 4,000 രൂപ മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ബൈക്കുകള്‍ രൂപമാറ്റം വരുത്തി വിറ്റിരുന്നത്.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളാണ് ഇപ്പോള്‍ പിടിയിലായത്. നഗരത്തില്‍ ദിവസങ്ങളോളം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ട്രാഫിക് പൊലീസിന്റെ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ബൈക്കുമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റ് കുട്ടികളടങ്ങുന്ന മോഷണ സംഘത്തിലേക്ക് പൊലീസ് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931