20 February, 2026 07:42:47 PM


കോട്ടയം ജില്ലയില്‍ കുടുംബശ്രീ സി.ഡി.എസ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി



കോട്ടയം: ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 71 ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 78 സി.ഡി.എസ്. യൂണിറ്റുകളിലും പുതിയ ഭരണ സമിതികളെ തെരഞ്ഞെടുത്തു.  പുതിയ ഭാരവാഹികള്‍ ശനിയാഴ്ച(ഫെബ്രുവരി 21)രാവിലെ 10 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 12,944 അയല്‍ക്കൂട്ടങ്ങളിലെയും 1426 എ.ഡി.എസ്. യൂണിറ്റുകളിലെയും തെരഞ്ഞെടുപ്പുകള്‍ ഘട്ടം ഘട്ടമായാണ് നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945