04 February, 2026 08:01:33 PM
അഗളിയിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം തട്ടിയെടുത്തു; മുൻ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ

പാലക്കാട്: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം തട്ടിയെടുത്ത കേസില്‍ മുന്‍ കൃഷി ഓഫീസര്‍ പിടിയില്‍. അഗളിയിലെ മുന്‍ കൃഷി ഓഫീസര്‍ വെങ്കിടേശ്വര ബാബുവാണ് വിജിലന്‍സിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന വെങ്കിടേശ്വര ബാബുവിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കോടതി ശിക്ഷിച്ചിട്ടും ഒളിവില്‍ തുടരുകയായിരുന്നു ഇയാള്‍. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക കര്‍ഷകരുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു വെങ്കിടേശ്വര ബാബു.





