08 January, 2026 11:30:39 AM
ഉത്തർപ്രദേശിൽ പതിനാലുകാരിയെ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്തു

ലഖ്നൗ: ഉത്തർപ്രദേശിൽ യുവതിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു.14കാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഉത്തർപ്രദേശിലെ കാൺപൂരിലെ സച്ചേന്ദി ഏരിയയിലാണ് സംഭവം. സബ് ഇൻസ്പെക്ടറും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് ബലാത്സംഗം ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിയെ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മഹീന്ദ്ര സ്‌കോര്‍പിയോവില്‍ തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല എന്ന് പരാതി ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. മുഖ്യ പ്രതി സബ് ഇൻസ്പെക്ടർ അങ്കിത് മൗര്യ ഒളിവിലാണ്. ഇയാളുടെ കൂട്ടാളി ശിവ് യാദവ് അറസ്റ്റിലായിയെന്നും പൊലീസ് അറിയിച്ചു .സംഭവത്തിൽ കേസ് എടുക്കാൻ വൈകിയതിന് സച്ചേന്ദി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിക്രം സിംഗിനെ സസ്പെൻഡ് ചെയ്തു.





