12 July, 2026 08:59:37 PM
കുടുംബവഴക്ക്; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: കുടുംബവഴക്കിനെത്തുടർന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ യുവാവാണ് കുത്തിയത്. കൊലനടത്തിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.





