31 July, 2026 10:14:10 AM


സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു



കൊല്ലം:  കൊല്ലം കടവൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാല്‍ക്കുളങ്ങര സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. കൊല്ലം തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനാണ് രാജു സംഭവത്തില്‍ രണ്ടാം പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി ശ്യാം കുമാര്‍ ഒളിവിലാണ്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921