07 July, 2025 07:46:23 PM


കൈത്താങ്ങ് പദ്ധതി: അപേക്ഷ ക്ഷണിച്ചു



കോട്ടയം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്ത് പ്രോജക്ടായ കൈത്താങ്ങ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് എഴുപത് ശതമാനമോ അതിലധികമോ തീവ്ര  ഭിന്നശേഷിയുള്ളതും അരയ്ക്കു കീഴ്‌പ്പോട്ട്  ചലനശേഷി നഷ്ടപ്പെട്ടതുമായ വ്യക്തികള്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ജൂലൈ 15 ന് മുന്‍പായി നല്‍കണം. അപേക്ഷാ ഫോമിനും  വിശദവിവരത്തിനും തിരുനക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2563980


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937