30 June, 2025 07:59:31 PM


കാപ്പാ ലംഘനം; മണർകാട് സ്വദേശി അറസ്റ്റിൽ



മണർകാട്: കാപ്പാ ലംഘനം പ്രതി അറസ്റ്റിൽ. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 പ്രകാരം. 13.03.25 തീയതി യിലേ ബഹു. ഡി ഐ ജി അവര്‍കളുടെ ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ച മണർകാട് സ്വദേശി ശാലു (25)  എന്നയാളെ ഇന്ന് വീട്ടിൽ വന്നതായി ജില്ലാ പോലീസ് മേധാവി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ മണർകാട് പോലീസ്  ഇൻസ്‌പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്‌പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രോഹിൽ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകുമാർ എന്നിവർ ചേർന്ന് ഐരാട്ടുനട ഭാഗത്ത് നിന്നും പിടികൂടി. അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305