30 June, 2025 04:24:18 PM


പ്രതിഭ പദ്ധതി അപേക്ഷ ക്ഷണിച്ചു



കോട്ടയം: പ്രതിഭ പദ്ധതിയുടെ 2025 - 2026 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സംസ്ഥാന - ദേശീയ -അന്തർ ദേശീയ തലത്തിൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് നിശ്ചിത കാലയളവിൽ പരിശീലനം നേടുന്നതിനും ദേശീയ- അന്തർദേശീയ തലങ്ങളിൽ നടക്കുന്ന സൗന്ദര്യ മത്സരം, മറ്റു കലാകായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കുന്ന വ്യക്തിഗത ഗുണഭോക്ത പദ്ധതിയാണ് പ്രതിഭ. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481- 2563980.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304