29 June, 2025 06:22:09 PM
സൗജന്യ തൊഴില്‍ മേള; ജൂലൈ ഒന്‍പതിന് എം ജി സര്‍വകലാശാലയില്‍

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള സൗജന്യ തൊഴില്‍ മേള ജൂലൈ ഒന്‍പതിന് സര്‍വകലാശാലയില്‍ നടക്കും. പ്രൊഫഷണല്‍ ഹോസ്പിറ്റാലിറ്റി, ടീച്ചിംഗ്, ടെക്സ്റ്റൈല്‍സ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റ് ശൃംഖല, പത്രമാധ്യമങ്ങള്‍, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ വിവിധ ഒഴിവുകളിലേക്കാണ് മേളയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുക. താത്പര്യമുള്ളവര്‍ https://www.empekm.in/mccktm/ എന്ന ലിങ്കില്‍ ജൂലൈ എട്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495628626, 0481-2731025.