11 June, 2025 03:53:32 PM
യോഗ പരിശീലക നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗ പരിശീലനം എന്ന പദ്ധതിക്കുവേണ്ടി ബി.എന്‍.വൈ.എസ്. ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍, യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവര്‍ എന്നിവരില്‍ നിന്ന് യോഗ പരിശീലകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ജൂണ്‍ 18ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 9446097244.