09 June, 2025 07:53:47 PM
മീനടത്ത് തോട്ടില്‍ വീണ് കാണാതായ വയോധികന്‌റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം മീനടത്ത് തോട്ടില്‍ വീണ് കാണാതായ വയോധികന്‌റെ മൃതദേഹം കണ്ടെത്തി. മീനടം സ്വദേശി ഈപ്പന്‌റെ മൃതദേഹമാണ് ചേരുംമൂട്ടിക്കടവില്‍ നിന്നും കണ്ടെത്തിയത്. ചേരുംമൂട്ടിക്കടവിന് സമീപത്ത് തോട്ടിലേക്ക് മറഞ്ഞ മരത്തിനിടയില്‍ കുടുങ്ങിക്കിടന്ന നിലയിലാണ് ഈപ്പന്‌റെ മൃതദേഹം കണ്ടെത്തിയത്.
മെയ് 31ന് ആണ് ഈപ്പനെ കാണാതായത്.തോട്ടില്‍ വീണ തേങ്ങ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഈപ്പന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ടീം എമര്‍ജന്‍സി കേരളയാണ് ഈപ്പന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.