05 June, 2025 09:19:12 PM


പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് കോട്ടയം ജില്ലാ പോലീസ്



കോട്ടയം: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് കോട്ടയം ജില്ലാ പോലീസ്. നാം കാണുന്ന ചുറ്റുപാടുകൾ നാളെ വരുന്ന തലമുറയ്ക്കും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഉൾക്കൊണ്ട് കോട്ടയം ജില്ലാ പോലീസ് ലോക പരിസ്ഥിതിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി. ഷാഹുൽ ഹമീദ് എ. IPS വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പോലീസ്, പോലീസ് മിനിസ്റ്റീരിയൽ  ഉദ്യോഗസ്ഥരോട് പങ്കുവയ്ക്കുകയും ചെയ്തു. പരിസ്ഥിതി ദിന പരിപാടിയിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ‍ർ സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K