05 June, 2025 11:16:49 AM


രാമപുരത്ത് കാര്‍ നിയന്ത്രണംവിട്ട് പാറയിലിടിച്ചു; തെള്ളകം സ്വദേശിനിക്ക് ദാരുണാന്ത്യം



രാമപുരം: രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ വച്ച് കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം.  മരിച്ചത് തെള്ളകം സ്വദേശിനി ജോസ്നയാണ്. ഇന്നലെ വൈകുന്നരം ആറര മണിയോടെയായിരുന്നു അപകടം നടന്നത്. കാർ ഓടിച്ചിരുന്ന രഞ്ജിത്ത് മറ്റൊരു സുഹൃത്ത് ജോജോ എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇവർ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു. ഇവർ കാറിൽ തൊടുപുഴയില്‍ നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തിൽ രാമപുരം പോലീസ് കേസെടുത്ത് മേല്‍ നടപടികള്‍ പൂർത്തിയാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K