05 June, 2025 11:08:31 AM


പള്ളിക്കത്തോടിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി



കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ഷെറിൻ (19) ആണ് മരിച്ചത്. വാഹനത്തിൽ നാലു പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പൊലീസും ഫയർഫോഴസും രക്ഷപ്പെടുത്തി. ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. ഷെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K