04 June, 2025 05:51:36 PM


പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിവിധ സ്‌കോളർഷിപ്പുകൾ; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് 2025-26 അധ്യയന വർഷത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക്  പിന്നാക്ക വിഭാഗ വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം, കെടാവിളക്ക് സ്‌കോളർഷിപ്പ്, പി.എം-വൈ.എ.എസ്.എ.എസ്.വി.ഐ സ്‌കോളർഷിപ്പ് ഫോർ ഒ.ബി.സി/ഇ.ബി.സി/ഡി.എൻ.ടി. എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്ന് ഇ-ഗ്രാന്റ്സ് മുഖേന ജൂലൈ 15 നു മുൻപായി ഡാറ്റ എൻട്രി പൂർത്തീകരിക്കണം. സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 0484 2983130



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K