04 June, 2025 05:45:34 PM


ലോകായുക്ത കോട്ടയം ജില്ലാ ക്യാമ്പ് സിറ്റിംഗ് ജൂൺ 19 ന്



കോട്ടയം: കേരള ലോകായുക്ത ജൂൺ 19 ന് ജില്ലാ ക്യാമ്പ് സിറ്റിംഗ് നടത്തും. കോട്ടയം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30-ന് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറും ഉപ ലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചും തുടർന്ന് സിംഗിൾ ബെഞ്ചും കേസുകൾ പരിഗണിക്കും. സിറ്റിംഗിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K