03 June, 2025 09:48:57 AM


ബാറിൽ നിന്നും മദ്യപിച്ച ശേഷം കാറില്‍ കയറി വിശ്രമിച്ചു; മണര്‍കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി



കോട്ടയം: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മണര്‍കാടാണ് സംഭവം. ഇൻഡസ് മോട്ടോഴ്‌സിലെ സൂപ്പർവൈസറായ മണർകാട് ശങ്കരശേരിൽ മാന്തറപ്പറമ്പിൽ വേലായുധന്‍റെ മകൻ എം.വി. മഹേഷിനെ യാണ് (42) മണർകാടുള്ള ബാറിന്‍റെ പാർക്കിങ് ഏരിയയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണര്‍കാടുള്ള ബാറിന്റെ പാര്‍ക്കിങ്ങിലെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ബാറിനുള്ളില്‍ നിന്നും മദ്യപിച്ച ശേഷം കാറില്‍ കയറി വിശ്രമിക്കുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K