02 June, 2025 08:52:20 PM


കിടങ്ങൂരിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേർ പോലീസ് പിടിയിൽ



കിടങ്ങൂർ: കിടങ്ങൂരിൽ എം ഡി എം എ യും കഞ്ചാവുമായി മൂന്നുപേർ പോലീസ് പിടിയിൽ. പാലക്കാട്‌ സ്വദേശി അലി ഇഖ്ബാൽ, പെരുമ്പായിക്കാട് സ്വദേശി സതീഷ് കുമാർ,  അമയന്നൂർ സ്വദേശി സുധിൻ സുരേഷ്,   എന്നിവരാണ്  13 ഗ്രാം കഞ്ചാവും 2.66 ഗ്രാം എം ഡി എം എ യുമായി കിടങ്ങൂർ പോലീസിന്റെ പടിയിൽ ആയത്. 02.06.25 രാവിലെ 09.30 മണിയോടെ കിടങ്ങൂർ തെക്ക് ഭാഗത്തുള്ള വടക്കേനകത്തു വീട്ടിൽ നിന്നും ആണ് പ്രതികളെ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി അറസ്റ്റു ചെയ്തത്.  സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി .ഷാഹുൽ ഹമീദ് എ. ഐപിഎസ് ന്റെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K