02 June, 2025 07:33:21 PM
ട്രീ ബാങ്കിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള സർക്കാർ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ 'ട്രീ ബാങ്കിംഗ് പദ്ധതി' യ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്കോ കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതത് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൽ പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷ തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാം. പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനംവകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടണം.
പത്തു മുതൽ നൂറുവരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 30 രൂപയും 101-250 മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 25 രൂപയും 251-500 മരങ്ങൾക്ക് 20 രൂപയും 501-750 മരങ്ങൾക്ക് 15 രൂപയും, 751-1000 മരങ്ങൾക്ക് 10 രൂപയുമാണ് ധനസഹായമായി നൽകുന്നത്. പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയ്യതി: ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക് വനം വകുപ്പിന്റെ വെബ് സൈറ്റോ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ/ റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 0481-2310412, 8547603640, 8547603650.