02 June, 2025 07:05:58 PM
ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ,് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ജൂലൈ സെഷനിലെ ഒരു വർഷ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ പ്രവേശനം നേടാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി-ജൂൺ 30. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കോട്ടയം ജില്ലയിലെ പഠനകേന്ദ്രം-യോഗ അസോസിയേഷൻ ഓഫ് കേരള, കാരാപ്പുഴ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാൾ. ഫോൺ: 9495519686.