29 May, 2025 08:17:59 PM
ഇ-ഹെൽത്തിൽ ട്രെയിനികൾക്ക് അവസരം; ജൂൺ നാലിന് അഭിമുഖം

കോട്ടയം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ട്രെയിനികളെ നിയമിക്കുന്നതിന് ജൂൺ നാലിന് രാവിലെ 10 മുതൽ ഒരുമണി വരെ കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു. യോഗ്യത: കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ഉള്ള ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.എ.പ്രായ പരിധി : 18 -35 വയസ്. താൽപര്യമുള്ളവർ അന്നേ ദിവസം അസൽ രേഖകളുമായി നേരിട്ടെത്തണം. രജിസ്ട്രേഷൻ: രാവിലെ 9.30 മുതൽ. വിശദ വിവരങ്ങൾക്ക് നമ്പർ :8075389042